ലോറികളിവിടെ പ്രതിസന്ധിയിലാണ് ഇവിടെ: ഡീസല്‍ അനുബന്ധ സാധനങ്ങളുടെ വിലക്കയറ്റം കാരണം മലയോരത്ത് ലോറിയുടമകള്‍ പ്രതിസന്ധിയില്‍. സിമന്റ്, കല്ല്, പൂഴി ഒപ്പം കൂലിയും ഇരച്ചുകയറിയതോടെ ഭൂരിഭാഗം വരുന്ന സാധാരണക്കാരുടെ കെട്ടിട നിര്‍മ്മാണം നിലച്ചത് മലയോരത്തെ നൂറുകണക്കിന് ലോറികളെ ശരിക്കും ബാധിച്ചു. അടുത്ത കാലത്തായി പെട്രോള്‍, ഡീസല്‍, വാഹന സാമഗ്രികളുടെ വിലക്കയറ്റവും പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. പലവിതമുള്ള ലൈസന്‍സ് ഫീസുകളും ഒപ്പം റോഡുകളുടെ തകര്‍ച്ചയും ലോറിയുടമകളെ തെല്ലൊന്നുമല്ല വിഷമത്തിലാക്കിയിട്ടുള്ളത്. ലോറികള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതെ ഇന്നും ഇരിട്ടി പഴയ ബസ്‌സ്റ്റാന്റിന്റെ പരിസരത്താണ് പാര്‍ക്ക് ചെയ്യുന്നത്. ലോറി സ്റ്റാന്റിന് വേണ്ടി ലക്ഷങ്ങള്‍ മുടക്കി സ്ഥലം വാങ്ങി സ്റ്റാന്റ് പണി ആരംഭിച്ചെങ്കിലും വിവിധ കാരണങ്ങളാല്‍ ഇന്നും അനാഥമായി കിടക്കുന്നു. ഇവിടെ ഇപ്പോള്‍ നാടോടി കൂട്ടങ്ങള്‍ താമസത്തിന് വേണ്ടി പിടിച്ചടക്കിയിരിക്കുകയാണ്.ഈ നില തുടര്‍ന്നാല്‍ വരുംകാലങ്ങളില്‍ മിനിലോറികള്‍ വിറ്റ് ഇവര്‍ പുതിയ മേച്ചില്‍പുറം തേടാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

No comments:
Post a Comment