അരിയില്‍

Saturday, December 5, 2009


dddd

my friend

Thursday, May 14, 2009

മേടചൂടിന്റെ കാഠിന്യത്തില്‍ വെന്തുരുകുന്നു. പുഴകളും കിണറുകളും നീരുറവകളും ജലസ്രോതസുകളും വറ്റിവരണ്ട്‌ കുടിവെള്ള ക്ഷാമം രൂക്ഷമായി. ദാഹജലം കിട്ടാതെ പാവപ്പെട്ട കുടുംബങ്ങള്‍ കിലോമീറ്ററുകള്‍ ഒരുപാത്രം വെള്ളത്തിനായി നെട്ടോട്ടത്തിലാണ്‌. പാചകത്തിനും ശുചിത്വത്തിനും കുടിക്കാനും വെള്ളംകിട്ടാതെ ജനങ്ങള്‍ കടുത്ത ദുരിതം അനുഭവിക്കുമ്പോള്‍ ജില്ലാ ഭരണകൂടം ഇതൊന്നും അറിയാത്തതുപോലെ കിടന്നുറങ്ങുകയാണ്‌. പാവപ്പെട്ട പലകുടുംബങ്ങളും കുടിവെള്ളത്തിനായി സ്വത്തും പുരയിടവും സ്വര്‍ണ്ണപണ്ടങ്ങളും പണയം വെച്ച്‌ നിയമത്തിന്റെ നൂലാമാലകള്‍ മറികടന്ന്‌ കുഴല്‍ കിണര്‍ കുഴിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്‌. ഇവരില്‍ പലര്‍ക്കും വെള്ളം ലഭ്യമാവാത്ത ദുരവസ്ഥയുമുണ്ടാകുന്നു. കാര്‍ഷിക മേഖല കൊടുംവരള്‍ച്ചയെ തുടര്‍ന്ന്‌ വരണ്ടുണങ്ങി കഴിഞ്ഞിരിക്കുന്നു. കര്‍ഷകര്‍ ജലസേചനം പൂര്‍ണ്ണമായും നിര്‍ത്തിവെച്ച അവസ്ഥയിലാണ്‌. കാര്‍ഷികോല്‍പ്പാദനം വന്‍ തകര്‍ച്ചയെ നേരിടുകയാണിപ്പോള്‍. കവുങ്ങിന്‍ തോട്ടങ്ങളിലും തെങ്ങിന്‍ തോപ്പുകളിലും വരള്‍ച്ച കാരണം വളര്‍ച്ച എത്താത്ത അടക്കയുടേയും തേങ്ങയുടേയും പൂക്കുലകള്‍ തെറിച്ചുതുടങ്ങിയിട്ടുണ്ട്‌. കുടിവെള്ള വിതരണത്തിനായി ജില്ലാ ഭരണകൂടം അനുവദിച്ച തുക പൊതുജനങ്ങളെ പരിഹസിക്കുന്ന വിധത്തിലാണ്‌. ഒരു പഞ്ചായത്തിന്‌ പരമാവധി 25,000 രൂപ. ജനസംഖ്യ വ്യത്യാസമോ ഭൂ വിസ്‌ത്രിതിയോ ഭൂമിയുടെ വൈവിധ്യങ്ങളോ നോക്കാതെ അശാസ്‌ത്രീയമായി അനുവദിച്ച തുഛമായ തുകകൊണ്ട്‌ രണ്ടു ദിവസം വെള്ളം വിതരണം ചെയ്യാന്‍ മാത്രമേ തികയുകയുള്ളുവെന്ന്‌ ഗ്രാമപഞ്ചായത്ത്‌ അധികൃതര്‍ പറയുന്നു. ആയിരം ലിറ്റര്‍ വെള്ളം വിതരണം ചെയ്‌താല്‍ 68രൂപയാണ്‌ ജില്ലാ ഭരണകൂടത്തിന്റെ കണക്ക്‌. വണ്ടിയുടെ വാടകയും ടാങ്കിന്റെ വിലയും വിതരണക്കാരന്റെ കൂലിയും വെള്ളത്തിന്റെ വിലയും ഈ തുകകൊണ്ട്‌ ഒപ്പിച്ചെടുക്കണമെന്ന്‌ പറയുമ്പോള്‍ വെള്ളം വിതരണക്കാരും ഗ്രാമപഞ്ചായത്തും വ്യാജ കണക്കുകൊടുക്കാന്‍ നിര്‍ബന്ധിതരായി തീരുന്നു. ജില്ലാ ഭരണകൂടത്തിന്റെ ഈ നടപടി തട്ടിപ്പിന്‌ പ്രചോദനമാവുകയാണ്‌. തെരഞ്ഞെടുപ്പ്‌ പെരുമാറ്റ ചട്ടത്തിന്റെ പേര്‌ പറഞ്ഞ്‌ വളരെ വൈകിയാണ്‌ കുടിവെള്ള വിതരണം തുടങ്ങിയത്‌. മെയ്‌ പകുതി കഴിഞ്ഞിട്ടും വേനല്‍ മഴപോലും ലഭ്യമാവാത്ത പ്രദേശങ്ങള്‍ ജില്ലയില്‍ ധാരാളമുണ്ട്‌. പൊതുകിണര്‍ റിപ്പേര്‍ ചെയ്യാനുള്ള സംവിധാനം വരള്‍ച്ച ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി മുന്‍കാലങ്ങളില്‍ നടപ്പിലാക്കിയിരുനിന്നെങ്കിലും ഇത്തവണ റിപ്പേര്‍ കുഴല്‍ കിണറുകളില്‍ മാത്രം ഒതുങ്ങി. ഗ്രൗണ്ട്‌ വാട്ടര്‍ വകുപ്പിനേയാണ്‌ ഈ ചുമതല ഏല്‍പ്പിച്ചത്‌. മാസങ്ങള്‍ക്കുമുമ്പുതന്നെ ഗ്രാമപഞ്ചായത്തില്‍ റിപ്പേര്‍ ചെയ്യേണ്ടിയിരുന്ന കുഴല്‍ കിണറുകളുടെ ലിസ്റ്റ്‌ അധികാരികള്‍ക്ക്‌ കൈമാറിയിട്ടുണ്ടെങ്കിലും ബോര്‍വെല്‍ റിപ്പയര്‍ പണി ഒച്ചിന്റെ വേഗതയിലാണ്‌. ആവശ്യമായ വിദഗ്‌ദര്‍ ഗ്രൗണ്ട്‌ വാട്ടര്‍ വകുപ്പില്‍ വേണ്ടത്ര ഇല്ലെന്ന കാരണമാണ്‌ പറയുന്നത്‌. ഡാര്‍ക്ക്‌ ഏരിയ എന്ന നിലയില്‍ ജില്ലയിലെ പലഭാഗത്തും പുതിയ കുഴല്‍ കിണറിന്‌ അനുമതി കിട്ടാത്തതും പൊതുജനങ്ങളെ വെട്ടിലാക്കി. അനധികൃതമായി ബോര്‍വെല്ലുകളുടെ എണ്ണം വര്‍ദ്ധിച്ചതാണ്‌ ഭൂഗര്‍ഭ ജലത്തിന്‌ ദൗര്‍ലഭ്യം നേരിടാന്‍ കാരണമായതെന്ന്‌ വിധഗ്‌ദര്‍ അഭിപ്രായപ്പെടുന്നു. വരള്‍ച്ച രൂക്ഷമായതിനെ തുടര്‍ന്ന്‌ കേരള വാട്ടര്‍ അതോറിട്ടിയുടെ ശുദ്ധജലവിതരണ സംവിധാനവും താറുമാറായി. ബാവിക്കരയിലെ പമ്പ്‌ ഹൗസില്‍ നിന്ന്‌ ആവശ്യത്തിന്‌ വെള്ളം എടുക്കാന്‍ പുഴവറ്റിയതിനാല്‍ സാധ്യമല്ലാതായി തീര്‍ന്നിരിക്കുന്നു. കാസര്‍കോട്‌ മുനിസിപ്പാലിറ്റിയിലും സമീപത്തെ അഞ്ചോളം ഗ്രാമപഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കുന്ന വിദ്യാനഗറിലെ കേരള വാട്ടര്‍ അതോറിറ്റി യൂണിറ്റ്‌ പ്രവര്‍ത്തനം ഭാഗീകമായി നിര്‍ത്തിവെച്ച മട്ടിലാണ്‌. ബാവിക്കരയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ആരംഭിച്ച്‌ പല സാങ്കേതിക കാരണങ്ങളാല്‍ പൂര്‍ത്തീകരിക്കാന്‍ പറ്റാത്ത റഗുലേറ്റര്‍ കം ബ്രിഡ്‌ജ്‌ യാഥാര്‍ത്ഥ്യമാകാത്തതിനാല്‍ ഉപ്പുവെള്ളം കയറി ശുദ്ധജലവിതരണത്തിന്‌ തടസ്സമാകുന്നു. ആലൂരില്‍ ലക്ഷങ്ങള്‍ മുതല്‍മുടക്കി താല്‍ക്കാലികമായി നിര്‍മ്മിക്കുന്ന മണല്‍തടയണ തകര്‍ന്ന്‌ ഉപ്പുവെള്ളം കയറുന്നത്‌ പതിവാണ്‌. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ കുടിവെള്ള വിതരണ പദ്ധതികളായ സ്വജല്‍ധാര രാജീവ്‌ ഗാന്ധി കുടിവെള്ള പദ്ധതി, മിനി വാട്ടര്‍ സ്‌കീം തുടങ്ങിയ ജലവിതരണ സംവിധാനങ്ങളെല്ലാം ജലദൗര്‍ലഭ്യം കൊണ്ട്‌ ഭാഗീകമായോ പൂര്‍ണ്ണമായോ നിലച്ച അവസ്ഥയിലാണ്‌. കാഞ്ഞങ്ങാട്‌ ജില്ലാ ആസ്‌പത്രിയില്‍ ജലക്ഷാമം രൂക്ഷമായത്‌ കാരണം ആഴ്‌ചകളായി രോഗികള്‍ വലയുന്നു. ആസ്‌പത്രിയുടെ ശുചിത്വത്തിനും പാചകത്തിനും രോഗികളുടെ ആവശ്യത്തിനും വെള്ളം കിട്ടുന്നില്ല. ജനറല്‍ , സര്‍ജ്ജിക്കല്‍, സ്‌ത്രീപുരുഷ വാര്‍ഡുകളിലെ കക്കൂസ്‌ മുറികളിലധികവും അടച്ചിട്ടുകഴിഞ്ഞു. ആസ്‌പത്രിയിലെ കിണര്‍ വറ്റിയിട്ട്‌ ഒരു മാസത്തോളമായി. കിലോ മീറ്റര്‍ അകലെയുള്ള ആലയി മുടിക്കാലില്‍ നിന്നും വാട്ടര്‍ അതോറിറ്റിയുടെ ജലം ചാലുകീറി ജില്ലാ ആസ്‌പത്രിയുടെ കിണറിലെത്തിച്ച ശേഷമാണ്‌ ഇപ്പോള്‍ ഉപയോഗിക്കുന്നത്‌. ജില്ലാ ആസ്‌പത്രിയുടെ ജലക്ഷാമം പരിഹരിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റേയെ ജില്ലാ പഞ്ചായത്തിന്റെയോ ഭാഗത്തുനിന്ന്‌ ഒരു നടപടിയും ഉണ്ടാകാത്തതില്‍ പൊതുജങ്ങളും രോഗികളും ആസ്‌പത്രി ജീവനക്കാരും അമര്‍ഷത്തിലാണ്‌. കാസര്‍കോട്‌ നഗരത്തിലെ രോഗികളെ കൊണ്ട്‌ വീര്‍പ്പുമുട്ടുന്ന ജനറല്‍ ആസ്‌പത്രിയിലെ അവസ്ഥയും മറിച്ചല്ല. കേരള വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണമാണ്‌ ജനറല്‍ ആസ്‌പത്രി ആശ്രയിക്കുന്നതെങ്കിലും ആവശ്യമായ ശുദ്ധജലം ആസ്‌പത്രിയിലേക്ക്‌ എത്തക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക്‌ കഴിയുന്നില്ല. ജനറല്‍ ആസ്‌പത്രിയിലെ പലവാര്‍ഡുകളിലും രോഗികള്‍ ശുചിത്വത്തിനും ദാഹജലത്തിനും വേണ്ടി പരക്കം പായുന്നു. ജില്ലയിലെ അനേകം സ്വകാര്യ ആസ്‌പത്രികളും ചെറുകിട വ്യവസായ ശാലകളും വാണിജ്യ സ്ഥാപനങ്ങളും കച്ചവട കേന്ദ്രങ്ങളും ഓഫീസുകളും ശുദ്ധജല ദൗര്‍ലഭ്യം നേരിടുന്നു. ജില്ലയിലെ പ്രധാന നഗരങ്ങളിലെ പലഹോട്ടലുകളും ജലക്ഷാമം കൊണ്ട്‌ അടച്ചിട്ടിരിക്കുന്നു. കാഞ്ഞങ്ങാട്ട്‌ ആറും നീലേശ്വരത്ത്‌ രണ്ടും കാസര്‍കോട്ട്‌ ഒമ്പതും ഉപ്പളയില്‍ മൂന്നും കുമ്പള ഹൊസങ്കടി എന്നിവിടങ്ങളില്‍ ഓരോ ഹോട്ടലുകളും അടച്ചുകഴിഞ്ഞു. മലയോരത്തെ പുഴകളായ ചൈത്രവാഹിനി, കാര്യങ്കോട്‌, മധുവാഹിനി, പയസ്വിനി എന്നിവയിലെ നീറുറവ വറ്റിപ്പോയതും തീരദേശത്തെ ചന്ദ്രഗിരി, ഷിറിയ പുഴകളില്‍ ഉപ്പുവെള്ളം കയറുന്നതും ജലക്ഷാമം രൂക്ഷമാവാനിടയാക്കുന്നു. കോളനിവാസികളും തീരദേശ പ്രദേശത്തെ ജനങ്ങളും ഒരിറ്റ്‌ ദാഹജലത്തിനായി പരക്കം പായുന്ന കാഴ്‌ച ദയനീയമാണ്‌. നാമമാത്രമായി ഗ്രാമപഞ്ചായത്തുകള്‍ നടത്തുന്ന കുടിവെള്ള വിതരണം പലസ്ഥലത്തും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും കൊണ്ട്‌ ജനരോശത്തിന്‌ കാരണമാകുന്നു. നാട്ടുകാര്‍ സംഘം ചേര്‍ന്ന്‌ വെള്ളം വിതരണം ചെയ്യുന്ന വണ്ടികളെ കയ്യേറ്റം ചെയ്യുന്നതും പതിവായിട്ടുണ്ട്‌. തൊട്ടടുത്ത പ്രദേശത്തേക്ക്‌ വെള്ളം കൊണ്ടുപോകുന്ന വണ്ടികള്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി സംഘബലത്തോടെ വെള്ളം തട്ടിപ്പറിച്ചെടുക്കുന്നിടത്തോളം ജലക്ഷാമം രൂക്ഷമായിട്ടും ജില്ലാ ഭരണകൂടം ഇതൊന്നും കണ്ടില്ലെന്ന്‌ നടിക്കുന്നു.

Thursday, February 12, 2009

മാലിന്യ കൂമ്പാരത്തിന്‌ തീ


പഴയങ്ങാടിയില്‍ മാലിന്യ കൂമ്പാരത്തിന്‌ തീ

പിടിച്ചുപഴയങ്ങാടി: ബസ്‌സ്റ്റാന്റില്‍ മാലിന്യ കൂമ്പാരത്തിനു തീ പിടിച്ചു. മണിക്കൂറുകള്‍ക്കൊടുവില്‍ അഗ്‌നിശമന സേനാ വിഭാഗമെത്തിയാണ്‌ തീ അണച്ചത്‌. ബസ്‌ സ്റ്റാന്റിനു പിന്നില്‍ ബസുകള്‍ പാര്‍ക്ക്‌ ചെയ്യുന്നതിനു സമീപമാണ്‌ ഇന്നലെ ഉച്ചയോടെ മാലിന്യത്തിനു തീ പിടിച്ചത്‌. ആളിപ്പടര്‍ന്ന തീ തൊട്ടടുത്തുള്ള കണ്ടല്‍ കാടുകള്‍ വരെയെത്തിയിരുന്നു. ഏഴോം പഞ്ചായത്ത്‌ പരിധിയില്‍ വരുന്ന ബസ്‌സ്റ്റാന്റില്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നടക്കമുള്ള മാലിന്യങ്ങള്‍ ശേഖരിച്ചു സംസ്‌കരിക്കാന്‍ പഞ്ചായത്ത്‌ അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനാല്‍ മാലിന്യങ്ങള്‍ ബസ്‌സ്റ്റാന്റിനു സമീപം നിക്ഷേപിക്കല്‍ പതിവാണ്‌. പ്ലാസ്റ്റിക്‌ മാലിന്യങ്ങളടക്കം കുന്നുകൂടുന്ന ഇവിടെ വ്യാപാരികള്‍ തന്നെ കത്തിച്ചു കളയുകയാണ്‌ പതിവ്‌.ഇതുമൂലം സമീപത്തെ കണ്ടല്‍ കാടുകള്‍ക്ക്‌ ഭീഷണിയാവുന്നു. മാലിന്യ സംസ്‌കരണത്തിന്‌ അധികൃതര്‍ നടപടി കൈക്കൊള്ളാത്തതുമൂലം പ്ലാസ്റ്റിക്‌ മാലിന്യങ്ങളടക്കം കത്തിക്കുന്നത്‌ വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കുമിടയാക്കുകയാണ്‌.

About Me

My photo
കണ്ണൂര്‍, കേരള, India
hhgjhgh